ജാഗ്രത പുലര്‍ത്തിയാലും പത്രപ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ സംഭവിക്കാം. അവയെ അംഗീകരിക്കാനും, ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ പ്രതികരിക്കാനും തിരുത്താനും ഇന്ത്യാ ടുഡേ മടിക്കുന്നില്ല. ഇന്ത്യാ ടുഡേ ഫാക്റ്റ് ചെക്ക് എത്രയും വേഗം തെറ്റുതിരുത്തും. തിരുത്തേണ്ട വിഷയം ലളിതമാണെങ്കില്‍, ചൂണ്ടിക്കാണിച്ച് 24 മണിക്കൂറിനുള്ളില്‍ തിരുത്തല്‍ വരുത്തും. ഇതിനായി കൂടുതല്‍ അന്വേഷണം നടത്തുകയോ അല്ലെങ്കില്‍ പ്രതികരണങ്ങള്‍ക്കായി ആളുകളെ സമീപിക്കുകയോ ചെയ്യുകയാണെങ്കില്‍, 72 മണിക്കൂര്‍ വരെ തിരുത്തലിന് എടുത്തേക്കാം. വായനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു, നിങ്ങളുടെ ഫീഡ്ബാക്ക് ഓരോ വാര്‍ത്തയുടെയും വീഡിയോയുടെയും പോസ്റ്റിന്റെയും അവസാനമുള്ള കമന്റ്‌സ് സെക്ഷനില്‍ പോസ്റ്റുചെയ്യാം.
ഞങ്ങളുടെ ഫാക്റ്റ് ചെക്ക് സ്റ്റോറിയില്‍ തിരുത്തലോ അപ്‌ഡേറ്റോ നടത്തുന്നതിനായുള്ള അഭ്യര്‍ത്ഥനകള്‍ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാവുന്നതാണ്.
ഇന്ത്യാ ടുഡേ; സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ വലിയ തോതിലുള്ള സാന്നിദ്ധ്യം നിരീക്ഷിക്കുകയും വായനക്കാരില്‍ നിന്നുള്ള ഫീഡ്ബാക്ക്, വിമര്‍ശനങ്ങള്‍ എന്നിവ സ്വാഗതവും ചെയ്യുന്നു.
സ്റ്റോറിയുടെ റേറ്റിംഗില്‍ മാറ്റം വരുത്തുന്ന, പ്രധാന തിരുത്തലോ കാര്യമായ മാറ്റമോ ഉണ്ടെങ്കില്‍, ആ സ്റ്റോറിയുടെ മുകളില്‍ 'തിരുത്തല്‍' എന്ന് ഞങ്ങള്‍ അടയാളപ്പെടുത്തിയിരിക്കും. മാറ്റം എന്തുകൊണ്ട് ആവശ്യമായിരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളോടെ ഞങ്ങള്‍ മാറ്റത്തെ വ്യക്തമായി സൂചിപ്പിക്കും. ഇത് എല്ലാ തിരുത്തല്‍ പ്രക്രിയയെയും വ്യക്തവും സുതാര്യവുമാക്കുന്നു.
സ്റ്റോറി പ്രസിദ്ധീകരിച്ചതിനു ശേഷം പുതിയ വസ്തുത വെളിച്ചത്തുവരികയാണെങ്കില്‍, അനിവാര്യമായ പുതിയ ലെയറുകളോ കോണുകളോ കൂട്ടിച്ചേര്‍ക്കും. റേറ്റിംഗില്‍ മാറ്റം വരുത്താത്ത വിവരങ്ങള്‍, ലേഖനത്തിന്റെ അവസാനത്തില്‍ 'അപ്ഡേറ്റ്' എന്ന് അടയാളപ്പെടുത്തും.
ടൈപ്പോഗ്രാഫിക്കല്‍ പിശകുകള്‍, അക്ഷരത്തെറ്റുകള്‍, വ്യാകരണപ്പിശകുകള്‍ അല്ലെങ്കില്‍ എഡിറ്റോറിയല്‍ തലത്തിലുള്ള ചെറിയ മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള തിരുത്തലുകള്‍ ഞങ്ങള്‍ പ്രത്യേകം രേഖപ്പെടുത്താറില്ല.