പങ്കാളിയുടെ ഉള്ളാകെ നീറും! ഈ വാക്കുകൾ വെറുതെ പോലും പറയരുത്

08 MAY 2025

ദേഷ്യവും വഴക്കുമെല്ലാം ദാമ്പത്യത്തിന്റെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും എല്ലാ ബന്ധങ്ങളിലും ഉണ്ടാകാറുണ്ട്.

ദേഷ്യവും വഴക്കും

എന്നാൽ ഈ വഴക്കിനിടെ നമ്മുടെ വായില്‍ നിന്ന് വരുന്ന ഓരോ വാക്കും പങ്കാളിയുടെ നെഞ്ചില്‍ തന്നെ തറയ്ക്കും.

വാക്കുകൾ

അത്തരത്തിൽ പങ്കാളികളോട് തമാശയ്ക്ക് പോലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

തമാശയ്ക്ക് പോലും

ഞാൻ എന്തിനാണ് നിന്നെ വിവാഹം കഴിച്ചത് എന്നോ നീ കാരണം എൻ്റെ ജീവിതം പാഴായെന്നോ ഒരിക്കലും പങ്കാളിയോട് പറയാൻ പാടില്ല.

ജീവിതം പോയി...

നിന്നോടുള്ള സ്നേഹവും വാത്സല്യവും പോയി എന്ന് പങ്കാളിയോട് പറയരുത്. അത്തരം വാക്കുകൾ അവരെ കൂടുതൽ വേദനിപ്പിക്കും.  

സ്നേഹം ഇല്ല

മറ്റൊരാളെ സ്നേഹിക്കുമെന്നോ വിവാഹം കഴിക്കുമെന്നോ തമാശയായി പോലും പങ്കാളിയോട് പറയരുത്.

മറ്റൊരാളെ സ്നേഹിക്കും

എല്ലാ പ്രശ്‌നങ്ങൾക്കും പങ്കാളിയെ കുറ്റപ്പെടുത്തരുത്. അടിക്കടിയുള്ള ഈ കുറ്റപ്പെടുത്തൽ നിങ്ങളോടുള്ള നീരസം വർദ്ധിപ്പിക്കും.    

കുറ്റപ്പെടുത്തരുത്

OSZAR »