08 MAY 2025
എക്സ്റ്റൻഷൻ ബോർഡ് ഇല്ലാത്ത വീടുകളുണ്ടാകില്ല. ഒന്നില്‍ കൂടുതല്‍ വൈദ്യുതി ഉപകരണങ്ങൾ ഒരേ സമയം ഉപയോഗിക്കാന്‍ ഇത് വളരെ സഹായകരമാണ്.
എന്നാൽ ശരിയായ രീതിയിൽ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ചില്ലെങ്കിൽ പലതരം നാശനഷ്ടങ്ങൾ സംഭവിക്കാം.
ഉയർന്ന പവറുള്ള ഉപകരണങ്ങൾ അല്ലെങ്കിൽ എപ്പോഴും വൈദ്യുതി ആവശ്യമായി വരുന്ന ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡില്‍ കുത്തി ഉപയോഗിക്കരുത്.
മൈക്രോവേവ് പ്രവര്‍ത്തിക്കണമെങ്കില്‍ 10 മുതല്‍ 15 വരെ ആംപിയര്‍ ആവശ്യമാണ്. ഇത് എക്സ്റ്റന്‍ഷന്‍ ബോര്‍ഡിൽ കുത്തരുത്.
ദിവസം മുഴുവന്‍ പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാല്‍ തന്നെ മറ്റുള്ള ഉപകരണങ്ങളെക്കാളും കൂടുതല്‍ വൈദ്യുതി ആവശ്യമാണ്.
അതിനാല്‍ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിക്കുന്നത് സര്‍ക്യൂട്ട് ട്രിപ്പാകാന്‍ കാരണമാകും. ചിലപ്പോള്‍ ഫ്രിഡ്ജിന്റെ കംപ്രസ്സര്‍ മോശമാകാനും കാരണമാകും.
അടുക്കളയില്‍ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല.
ഹീറ്റര്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ വലിയ ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി ആവശ്യമാണ്. അതിനാൽ ഇവയും പ്ലഗ് ചെയ്യരുത്.